• 01 APR, 2021
  • 3 Views

പ്രളയം മനുഷ്യനിര്‍മിതംഃ യുഡിഎഫ് നടപടി എടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി

2018ലെ പ്രളയം മനുഷ്യനിര്‍മിതിമാണെന്ന് ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ ഇതു സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടി തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പ്രളയം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡാമുകളില്‍ ഉണ്ടായിട്ടും അതു പാലിക്കാതിരുന്നതും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നതുമാണ് പ്രളയം അതിരൂക്ഷമാക്കിയത് എന്ന ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ അതീവ ഗുരുതരമാണ്

സംസ്ഥാനത്തെ 54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേര്‍ ഭവനരഹിതരാകുകയും 433 പേര്‍ മരണമടയുകയും ചെയ്ത ഈ ദുരന്തത്തിന് ഉത്തരം പറയാന്‍ പിണറായി സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളം കണ്ട ഏറ്റവും വലിയ ഈ ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് അക്കൗണ്ടന്റ് ജനറലിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ രംഗത്തെ പ്രഗത്ഭരായ പിപി മജുംദാര്‍, ഐഷ ശര്‍മ, ഗൗരി ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചും തയാറാക്കിയ 148പേജുള്ള റിപ്പോര്‍ട്ട് 2020 ജൂലൈയില്‍ എജിക്കു സമര്‍പ്പിച്ചു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം.

കണ്ടെത്തലുകളില്‍

1.റൂള്‍ കേര്‍വ് ഉപയോഗിച്ചില്ലഃ ഒരു വര്‍ഷത്തെ വിവിധ സമയങ്ങളില്‍ ഏതളവില്‍ ഡാമില്‍ ജലം സംഭരിക്കപ്പെടണം, അല്ലെങ്കില്‍ ഏതളവുവരെ ശൂന്യമായി ഡാമിടണം, എന്ന് വ്യക്തമാകുന്നതാണ് Rule Curve . ഇത് ഡാം മാനേജ്‌മെന്റില്‍ വളരെ പ്രധാനമാണ്. മഴമാസങ്ങളില്‍ ജലനിരപ്പ് Full Reservoir Level നേക്കാള്‍ താഴെ നിര്‍ത്തുമ്പോഴാണ് അധിക ജലത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്. എന്നാല്‍ 2018ലെ പ്രളയ കാലത്ത് റിസെര്‍വോയറിന്റെ പ്രവര്‍ത്തനത്തിന് Rule Curve ഉപയോഗിച്ചില്ല. ഇടുക്കി ഡാമിന് 1983 മുതല്‍ Rule Curve നിലവിലുണ്ടെങ്കിലും അത് പാലിച്ചിട്ടില്ല. Rule Curve പാലിച്ചിരുന്നുവെങ്കില്‍ പ്രളയം രൂക്ഷമായിരുന്ന ഓഗസ്‌റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമില്‍നിന്നു പുറത്തേക്കു വിട്ട വെള്ളത്തിന്റെ അളവ് വളരെ കുറയ്ക്കാന്‍ കഴിയുമായിരുന്നു. 308.13 MCM (മില്യന്‍ ക്യുബിക് മീറ്റര്‍) വെള്ളത്തിനു പകരം 467.51 MCM വെള്ളമാണ് പുറേത്തക്കു തള്ളിയത്. ഇതാണ് പ്രളയത്തിന്റെ ഒരു പ്രധാന കാരണം. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമില്‍ 1387.90 എംസിഎം വെള്ളമാണ് ഉണ്ടാകേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1892.37 എംസിഎം ആണ്.
ഇടമലയാറില്‍ 751.81 എംസിഎം വെള്ളം ഉണ്ടാകേണ്ടിയിരുന്നിടത്ത് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നത് 1081.39 എംസിഎം വെള്ളം ആയിരുന്നു. രണ്ടിടത്തും എത്രയോ അധികമാണിത്.

2. ഫ്‌ളഡ് കുഷിന്‍ വിനിയോഗിച്ചില്ലഃ Full Reservoir Level നും Maximum Water Level നും ഇടക്കുള്ള സ്‌പേസിനെ ഫ്‌ളഡ് കുഷിന്‍ സംവിധാനം എന്നാണ് പറയുന്നത്. മഴക്കാലത്ത് അധികമായി ഒഴുകിയെത്തുന്ന വെള്ളം ഈ സ്ഥലത്താണ് സംഭരിക്കുന്നത്. എന്നാല്‍ ഇടുക്കി ഡാമില്‍ ഇത് പ്രളയകാലത്ത് ഉപയോഗിച്ചില്ല. Flood Cushion അളവായ 110.42 എംസിഎം ഉപയോഗിച്ചിരുന്നെങ്കില്‍ ഡാമുകളില്‍ നിന്നും തുടക്കത്തില്‍ ജലം ഒഴുക്കിവിടുന്നത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിന്റെ കാര്യത്തിലും ഇത് ഉപയോഗിച്ചില്ല. ഇതും പ്രളയത്തിനു വഴിയൊരുക്കി.

3. മുന്നറിയിപ്പുകള്‍ ഉണ്ടായില്ലഃ മഴ മാസങ്ങളില്‍ കനത്ത മഴയ്ക്കും തുടര്‍ന്ന് അണക്കെട്ടുകളില്‍ വന്‍തോതില്‍ വെള്ളമെത്താനുള്ള സാധ്യതയുമാണ് ഉള്ളത്. ഈ സമയത്താണ് റിസെര്‍വോയറുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തേണ്ടതും മുന്നറിയിപ്പുകള്‍ നല്‍കേണ്ടതും. എന്നാല്‍ ഇതിനുള്ള കാര്യമായ ശ്രമം വെള്ളപ്പൊക്കത്തിന് മുന്നോടിയായി ഉണ്ടായില്ല. 2018 ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 19 വരെ സാധാരണ ലഭ്യമാകുന്നതിനേക്കാള്‍ 42% അധികം മഴയാണ് ലഭിച്ചത്. സാധാരണ ലഭിച്ചിരുന്നത് 1649.5 mm മഴയായിരുന്നെങ്കില്‍ അക്കാലയളവില്‍ അത് 2346.6 mm ആയി വര്‍ധിച്ചു.

4. ടണലുകളില്‍ തടസംഃ പ്രളയ സമയത്തു ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസം കാരണം Power House - ലേക്കു വെള്ളം തുറന്നു വിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്‌റ് 16 മുതല്‍ 18 വരെ വൈദ്യതി ഉല്പാദിപ്പിച്ചിരുന്നുമില്ല.

5) പ്രളയ സംവിധാമുണ്ട്ഃ ഡാമുകള്‍ വൈദ്യുതി ഉല്പാദനത്തിനും ജലസേചനത്തിനും മാത്രമുള്ളതാണെന്നും പ്രളയം നിയന്ത്രിക്കാന്‍ ഡാമുകള്‍ക്ക് സംവിധാനം ഇല്ലെന്നുമുള്ള പച്ചക്കള്ളമാണ് സര്‍ക്കാര്‍ ഇതുവരെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഐഐഎസ് സി സംഘത്തോടും ഇതു തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഇടുക്കി ഡാമിന്റെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖകള്‍ പ്രകാരം ഈ ഡാമിനു പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നേരത്തെ മുതലുണ്ട്. വൈദ്യുതി ഉല്പാദനം കൂടാതെ പ്രളയം നിയന്ത്രിക്കാനുള്ള സംവിധാനം പ്രളയ മേഖലയിലെ എല്ലാ ഡാമുകള്‍ക്കും ബാധകമാണ്.

നാശനഷ്ടക്കണക്ക്

2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ജീവനും സ്വത്തിനും ഉണ്ടാക്കിയത്. പ്രളയവും അതിനേ തുടര്‍ന്നുണ്ടായ വിനാശകരമായ മണ്ണിടിച്ചിലും 54 ലക്ഷം കേരളീയരെയാണ് നേരിട്ടുബാധിച്ചത്. 14 ലക്ഷം ആള്‍ക്കാര്‍ സ്ഥലം വിട്ടു പോകേണ്ടതായി വന്നു. 433 ജീവനാണ് പൊലിഞ്ഞത്. വീടുകള്‍, റോഡുകള്‍, റെയില്‍വേ, പാലങ്ങള്‍, വൈദ്യുതി വിതരണം, വിവരസാങ്കേതിക ശൃംഖല, മറ്റു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവക്ക് വലിയ നാശത്തിനാണ് പ്രളയവും മണ്ണിടിച്ചിലും ഇടയാക്കിയത്. കാര്‍ഷിക വിളകളും കന്നുകാലികളും ഒലിച്ചു പോകുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്തെ മൊത്തത്തില്‍ പ്രളയം ബാധിച്ചുവെങ്കിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, വയനാട് എന്നീ ഏഴു ജില്ലകളെയാണ് ഏറ്റവും അധികം ബാധിച്ചത്.

5160 ചതുരശ്ര കിലോമീറ്റര് വിസ്തീര്‍ണമുള്ള പെരിയാര്‍ നദീതടത്തെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പെരിയാര്‍ നദീതടത്തില്‍ മുന്ന് പ്രധാന അണക്കെട്ടുകളാണ് - ഇടുക്കി, ഇടമലയാര്‍, മുല്ലപ്പെരിയാര്‍. ഇടുക്കിയും ഇടമലയാറും ഗടഋആ യുടെ നിയന്ത്രണത്തിലും, മുല്ലപ്പെരിയാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്.

Report of Amicus Curie

- ഡാമുകളുടെ മാനേജ്‌മെന്റില്‍ ഉണ്ടായ വീഴ്ചയാണ് 2018 ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായത് എന്നാണ് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍.
- 79 ഡാമുകളുള്ളതില്‍ ഒന്നുപോലും, വെള്ളപ്പൊക്ക നിയന്ത്രണത്തിനോ, അത് കുറക്കുന്നതിനൊവേണ്ടിയോ പ്രവര്‍ത്തിച്ചില്ല

Report of Rajiv Institute of Development Studies

- രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലൊപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ആനയിറങ്കല്‍, തെന്മല ഡാമുകള്‍ ഒഴികെയുള്ള മറ്റു ഡാമുകളെല്ലാം കവിഞ്ഞൊഴുകിയതു ഭരണപരമായ പിടിപ്പുകേടു മൂലമാണ് എന്നാണ്.
- കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ കാലാവസ്ഥ മുന്നറിയിപ്പ് അതിന്റെ ഗൗരവത്തോടെ എടുക്കുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാന, ജില്ലാ, തദ്ദേശ ഭരണ സംവിധാനങ്ങള്‍ മുന്നറിയിപ്പിന് അനുസരിച്ചു പ്രവര്‍ത്തി ക്കുന്നതില്‍ പരാജയപ്പെട്ടു.
- മറ്റു വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തമായി 2018 ജൂലൈയില്‍ തന്നെ ഡാമുകള്‍ മിക്കവാറും നിറഞ്ഞ സ്ഥിതിയില്‍ ആയിരുന്നു. ഡാമുകളുടെ സുരക്ഷയെ കരുതിയെങ്കിലും ആ സമയത്തു തന്നെ നിയന്ത്രിതമായ രീതിയില്‍ ഡാമുകളില്‍നിന്നും വെള്ളം വിടേണ്ടതായിരുന്നു. അതുണ്ടായില്ല.
- ഏകോപനമില്ലായ്മയും സമയ ബന്ധിതമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വന്നതും പ്രളയത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തി.

Leave a Comment
  • 30 MAR, 2021
  • 2 Views

കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ് ഉമ്മന്‍ ചാണ്ടി

ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ കഴമ്പില്ലെന്ന കേന്ദ്രറെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന് മറ്റൊരു തെളിവാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൊണ്ട് സംഭവത്തെ ന്യായികരിക്കാനുള്ള മന്ത്രിയുടെ ശ്രമം അപഹാസ്യമാണ് .നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തെ അപലപിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. അത് പാടെ തള്ളിക്കൊണ്ടാണ് മറ്റൊരു മന്ത്രി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചത്.

ആരോപണം നൂറു ശതമാനം ശരിയാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിത്. എന്നാല്‍ എഫ്‌ഐആര്‍ ഇടാനോ കേസ് എടുക്കാനോ പോലീസ് തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചില്ല. ഉത്തരേന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്.

Leave a Comment
  • 29 MAR, 2021
  • 4 Views

ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യുഡിഎഫ് കൈവിടില്ലെന്ന് ഉമ്മന്‍ ചാണ്ടി

ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്കിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്കാതെ വഞ്ചിച്ചുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. പണമില്ലാത്തതിന്റെ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്കി.

ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേരാണ് ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നല്കുന്ന സഹായമാണ് മുടങ്ങിയത്. സാമൂഹിക സുരക്ഷാമിഷന്‍ മുഖേനയാണ് ധനസഹായം നല്കുന്നത്.

ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാലംബര്‍ക്കു പ്രതിമാസം 600 രൂപയാണ് ധനസഹായം. 1,14,188 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 13 മാസമായി 89 കോടി രൂപയാണു ഈ പദ്ധതിയില്‍ മാത്രം കുടിശിക.

സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രതിമാസം 1100 രൂപ വീതം നല്കുന്നത് മാസങ്ങളായി മുടങ്ങി. 8382 രോഗികളാണ് പദ്ധയിലുള്ളത്.

സ്‌നേഹസ്പര്‍ശം- അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ധനസഹായം 11 മാസമായി മുടങ്ങി. 1614 ഗുണഭോക്താക്കള്‍.

സ്‌നേഹപൂര്‍വം- മാതാപിതാക്കളോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ മരിച്ച കുട്ടികള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെ ധനസഹായം 2019- 20 അധ്യയനവര്‍ഷത്തിനുശേഷം നല്കിയില്ല.

വി കെയര്‍- അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന വികെയര്‍ പദ്ധതിയില്‍ 3.60 കോടി രൂപ കെട്ടിക്കിടക്കുന്നു

ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് മനഃസാക്ഷിയുള്ള കേരളം മാപ്പു നല്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment
  • 25 MAR, 2021
  • 2 Views

സത്യവാങ്‌മൂലത്തിലെ കണക്കുകൾ കള്ളമോ,​ ആരോപണങ്ങൾക്ക് മറുപടിയുമായി ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.

ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.

ആക്ഷേപം രണ്ട് ഃ മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.

ആക്ഷേപം മൂന്ന് ഃ 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരംഃ 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, കംപ്യൂട്ടര്‍ അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.

Leave a Comment
  • 24 MAR, 2021
  • 6 Views

കന്യാസ്ത്രീകള്‍ക്കു നേരേ ആക്രമണം, കുറ്റക്കാര്‍ക്കെതിരേ നടപടി വേണം

ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ വച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം.

സന്യാസാര്‍ത്ഥിനിമാരായ രണ്ടു പേരെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ട്രെയിനില്‍ സഹയാത്രികരായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് കന്യാസ്ത്രീകളെ ട്രെയിനില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. യാത്രമുടങ്ങിയ ഇവരെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. അക്രമികള്‍ക്കെതിരേ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ, യുഎപിഎ പ്രകാരം ജയിലിലടച്ച ജസ്യൂട്ട് വൈദികന്‍ ഫാ സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ ജയില്‍മോചനം നീളുകയാണ്. പാര്‍ക്കിന്‍സന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ വലയുന്ന 83 വയസുള്ള ഫാ സ്റ്റാന്‍ സ്വാമി 6 മാസമായി ജയിലിലാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണ്.

Leave a Comment
  • 21 MAR, 2021
  • 5 Views

ശബരിമല മുറിവില്‍ മുഖ്യമന്ത്രി മുളകുതേച്ചുഃ ഉമ്മന്‍ ചാണ്ടി

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയപ്പോള്‍ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണു ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ദശാബ്ദങ്ങളായി നീറിപ്പുകയുന്ന ഈ വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നതു തന്നെ തരംതാണ നിലപാടാണ്.

ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. കേസില്‍ വിശ്വാസികള്‍ക്ക് എതിരായ വിധി ഉണ്ടാകാനുള്ള ഏക കാരണം ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള യുഡിഎഫ് സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഇതു മറച്ചുവച്ച് കാനം രാജേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും വ്രണപ്പെടുത്തുകയാണ്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞപ്പോള്‍ അതിനെതിരേ രംഗത്തുവന്നത് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയാണ്. സ്വന്തം മന്ത്രിയെ തള്ളി മുഖ്യമന്ത്രി കാനത്തിന്റെ പിറകേ പോയി. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നത്.

Leave a Comment
  • 18 MAR, 2021
  • 5 Views

ശബരിമലയില്‍ ഖേദപ്രകടനമല്ല, സത്യവാങ്മൂലം പിന്‍വലിക്കലാണു വേണ്ടത്ഃ : ഉമ്മന്‍ ചാണ്ടി

പത്തനംതിട്ട : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ യുവതീപ്രവേശം സാധ്യമാകുന്ന രീതിയില്‍ ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉടനടി പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആറന്മുള നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവദാസന്‍ നായരുടെ വിജയത്തിനായി സംഘടിപ്പിച്ച യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ആദ്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ സത്യവാങ്മൂലം 2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പിന്‍വലിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പുതിയ സത്യവാങ്മൂലം നല്കുകയും ചെയ്തു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് വീണ്ടും ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന പുതിയ സത്യവാങ്മൂലം നല്കി.

യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ യുവതീപ്രവേശം നടപ്പാക്കാനുള്ള വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകുമായിരുന്നില്ല.

ശബരിമലയിലെ പുണ്യഭൂമിയില്‍ പ്രശ്‌നം സൃഷ്ടിച്ചത് ഇടതു സര്‍ക്കാരാണ്. ഖേദം പ്രകടിപ്പിച്ചു രക്ഷപ്പെടാമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളിയും മുഖ്യമന്ത്രിയും വിചാരിക്കുന്നത്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നയമായ സത്യവാങ്മൂലം തിരുത്തണം. അതോടെ ശബരിമലയിലെ നിലവിലെ പ്രശ്‌നങ്ങളെല്ലാം തീരും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യെച്ചൂരിയുടെ പ്രസ്താവന വന്നിരിക്കുന്നത്. സിപിഎം സെക്രട്ടറിയെക്കാളും വലിയ നേതാവല്ല കടകംപള്ളി. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസികളുടെ രോഷത്തിനു മുമ്പില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Leave a Comment
  • 17 MAR, 2021
  • 5 Views

ഡീല്‍ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലെന്ന് ഉമ്മന്‍ ചാണ്ടി

സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നു.

സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജന്‍ഡ.

ബിജെപി- സിപിഎം അജന്‍ഡ നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസാണു തോല്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.

സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് കേസരി വാരികയില്‍ എഴുതിയത്. സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുവന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment
  • 04 MAR, 2021
  • 3 Views

പ്രളയസഹായം സര്‍ക്കാര്‍ കേസില്‍ കുടുക്കിയത് മനുഷ്യത്വരഹിതംഃ ഉമ്മന്‍ ചാണ്ടി

പ്രളയദുരിതബാധിതര്‍ക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യാന്‍ പിഎല്‍എ (പെര്‍മനന്റ് ലോക് അദാലത്ത്)യെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സുപ്രീംകോടതിയില്‍ കേസുണ്ടെന്ന തൊടുന്യായം പറഞ്ഞും പിഎല്‍എയ്ക്ക് ആവശ്യമായ ജീവനക്കാരെയും മറ്റും നല്കാതെയും ദുരിതാശ്വാസ വിതരണം സ്തംഭനത്തിലാക്കി. ഫയലില്‍ സ്വീകരിച്ച് നമ്പരിട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎല്‍എയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പര്‍ നല്കാത്ത പതിനായിരക്കണക്കിന് അപേക്ഷകള്‍ വേറെയുണ്ട്. ആകെ 2 ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗല്‍ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്.

പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തിനാല്‍ പിന്നീട് അപേക്ഷ വാങ്ങുന്നതു തന്നെ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളത്തെ പിഎല്‍എ ചെയര്‍മാന്‍ രാജിവച്ച സംഭവം വരെയുണ്ട്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പുപോലും ഇല്ലാതെ അപേക്ഷിക്കാനും സാധാരണ കോടതികളിലെ നൂലാമാലകള്‍ ഒഴിവാക്കി അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎല്‍എയെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡെപ്യൂട്ടി കളക്ടര്‍ക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീല്‍ ജില്ലാ കളക്ടര്‍ക്കും മുമ്പാകെയാണ് നല്‌കേണ്ടത്. ഇതു നിരസിച്ചാല്‍ പിഎല്‍എയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂമ്പാരമാണ് പിഎല്‍എയുടെ മുമ്പിലുള്ളത്.

സുപ്രീംകോടതിയില്‍ നല്കിയ സെപ്ഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചും പിഎല്‍എയ്ക്ക് കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നല്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Leave a Comment
  • 27 FEB, 2021
  • 3 Views

വാളയാർ സംഭവം: സ്ത്രീ സുരക്ഷയുടെ പേരും പറഞ്ഞു അധികാരത്തിൽ വന്ന ഇടതു സർക്കാർ മറുപടി പറയണം

വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ, ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇടതു സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത സംഭവം ഏറെ വേദനയോടെയാണ് കേട്ടത്.

സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇതിന് മറുപടി പറയണം. കേരളത്തിന്റെ മണ്ണിൽ ഇനിയൊരമ്മയ്ക്കും ഈ ദുർഗതി ഉണ്ടാകരുത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.

ഒരുമാസമായി വാളയാറിലെ പെൺകുട്ടികളുടെ അമ്മ നിരാഹാരസമരത്തിലാണ്. ആ സമരത്തിനുനേരെ മുഖം തിരിച്ച സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്.

Leave a Comment
  • 21 FEB, 2021
  • 2 Views

ആരോഗ്യമേഖലയെ അരിഞ്ഞുവീഴ്ത്തിയിട്ട് വ്യാജ പ്രചാരണംഃ ഉമ്മന്‍ ചാണ്ടി

യുഡിഎഫ് തുടക്കമിട്ട പുതിയ ഗവ. മെഡിക്കല്‍ കോളജുകളെയും പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം കിട്ടുന്ന നിരവധി ആരോഗ്യ പദ്ധതികളെയും അരിഞ്ഞുവീഴ്ത്തിയ ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2500 ലധികം സൗജന്യ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെടുത്തി. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തി.

തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിന് 2015ല്‍ കെട്ടിടം നിര്‍മിച്ച് അധ്യാപകരെ നിയമിക്കുകയും 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും നേടി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനേ ഉപേക്ഷിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍ ആരംഭിച്ച് 50 കുട്ടികളെ വീതം രണ്ടുവര്‍ഷം അഡ്മിറ്റ് ചെയ്തതാണ്. ഇടതുസര്‍ക്കാര്‍ തുടര്‍ സൗകര്യം ഏര്‍പ്പെടുത്താതിരുന്നതുകൊണ്ട് 2017ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടു.

കോന്നി, കാസര്‍കോഡ്, വയനാട് ഗവ. മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്തതാണ്. കോന്നി മെഡിക്കല്‍ കോളജിന്റെ പണി താളം തെറ്റി ഇപ്പോഴാണ് ഒപി ആരംഭിച്ചത്. കാസര്‍കോഡ് മെഡിക്കല്‍ കോളജിനെ ഏറെ നാള്‍ ഉപേക്ഷിച്ചിട്ട ശേഷം കോവിഡ് രൂക്ഷമായപ്പോള്‍ കോവിഡ് ആശുപത്രിയാക്കി. വയനാട് മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടെത്തിയത് ഈയിടെ മാത്രം. ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചു.

2011ല്‍ 5 ഗവ. മെഡിക്കല്‍ കോളജുകളിലായി 850 എംബിബിഎസ് സീറ്റുകള്‍ ഉണ്ടായിരുന്നത് 2015ല്‍ 10 മെഡിക്കല്‍ കോളജുകളിലായി 1450 സീറ്റായി വര്‍ധിച്ചു. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിനു ലഭിച്ച 100 സീറ്റും ഇടുക്കിയുടെ 50 സീറ്റും ഇടതുഭരണത്തില്‍ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നതുകൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. ഇതല്ലാതെ ഒരൊറ്റ സീറ്റുപോലും ഇടതുഭരണത്തില്‍ കൂടിയിട്ടില്ല. യുഡിഎഫ് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റ് കൂടുതല്‍ കിട്ടുമായിരുന്നു.

കൊച്ചി, പരിയാരം സഹ.മെഡിക്കല്‍ കോളേജുകളും പാരിപ്പള്ളി മെഡിക്കല്‍ കോളജും യുഡിഎഫ് കാലത്താണ് ഏറ്റെടുത്തത്. 30 വര്‍ഷത്തിനുശേഷമാണ് യുഡിഎഫ് കാലത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ഇടുക്കിയിലും മഞ്ചേരിയിലും പാലക്കാട്ടും തുടങ്ങിയത്. പട്ടികജാതിക്കാര്‍ക്കായി രാജ്യത്തു തുടങ്ങിയ ആദ്യത്തെ മെഡിക്കല്‍ കോളജാണ് പാലക്കാട്ടേത്. എന്നാല്‍ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്ന യുഡിഎഫ് ലക്ഷ്യം ഇടതുസര്‍ക്കാര്‍ തകര്‍ത്തു.

യുഡിഎഫ് കാലത്ത് സ്വാശ്രയ മെഡിക്കല്‍ ഫീസ് ഒന്നേകാല്‍ ലക്ഷമായിരുന്നത് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്. 2500 സൗജന്യ സീറ്റ് നഷ്ടപ്പെട്ടതുമൂലം അത്രയും കുട്ടികള്‍ക്ക് കനത്ത ഫീസ് നല്കി പഠിക്കേണ്ടി വരുന്നു.

യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സ, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയ നിരവധി പദ്ധതികളും ഇല്ലാതായി.

Leave a Comment
  • 18 FEB, 2021
  • 3 Views

സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമംഃ ഉമ്മന്‍ ചാണ്ടി

പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്, സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍ വി നായര്‍ ഉള്‍പ്പെടെ 16 പേരാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തിനു പിന്നില്‍ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നില്‍ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്.

സമരക്കാരുമായി ചര്‍ച്ചയ്ക്കുപോലം തയാറാകാത്ത സര്‍ക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Comment
  • 16 FEB, 2021
  • 2 Views

350 പേരുടെ ജോലി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി: ഉമ്മന്‍ ചാണ്ടി

ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി കിട്ടുമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്. നൂറുകണക്കിനു ജോലികള്‍ നഷ്ടപ്പെട്ടു.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ ഷാഫി പറമ്പില്‍ എംഎല്‍എയും കെഎസ് ശബരിനാഥ് എംഎല്‍എയും സത്യഗ്രഹം നടത്തുന്ന സമരപന്തലില്‍ മീഡിയയോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കാലാവധി കഴിഞ്ഞ 133 പിഎസ്സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്. യുഡിഎഫ് 7 പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.

പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.

പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് 3 മാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരു വര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും പ്രശ്‌നം പരിഹരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Leave a Comment
  • 14 FEB, 2021
  • 3 Views

ബന്ധുനിയമനം മൂലം പൊതുമേഖലയ്ക്ക് പടുകൂറ്റന്‍ നഷ്ടംഃ ഉമ്മന്‍ ചാണ്ടി

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ പൊള്ളയായ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ കേരളം ഒന്നാമതാണെന്നു പ്രചരിപ്പിക്കുമ്പോള്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട് രാജ്യത്തെ കോവിഡ് രോഗികളുടെ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകളിലും പ്രതിദിന മരണത്തിലും കേരളം ഒന്നാമതാണ്.

ഇടതുസര്‍ക്കാര്‍ രണ്ടര ലക്ഷം വീടുകള്‍ നല്കിയപ്പോള്‍ യുഡിഎഫ് 4.43 ലക്ഷം വീടുകള്‍ നല്കി.

യുഡിഎഫ് 245 പാലങ്ങള്‍ നിര്‍മിച്ചപ്പോള്‍ എല്‍ഡിഎഫ് ഏതാനും പാലങ്ങള്‍ തീര്‍ത്ത് ആഘോഷമാക്കി.

ആകെ 19,072 കോടി രൂപ സമാഹരിച്ചശേഷമാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കിയതെന്നു പ്രചരിപ്പിക്കുന്നത്.

എല്‍ഡിഎഫിന്റെ പിഎസ് സി നിയമനം 1,55,544 ആണെങ്കില്‍ യുഡിഎഫിന്റേത് 1,58,680 ആണ്.

യുഡിഎഫ് കാലത്ത് ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നത് 1600 രൂപയാക്കി എന്നാണ് ഇടതുപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ യുഡിഎഫ് കാലത്ത് 75 വയസ് കഴിഞ്ഞവര്‍ക്ക് 1500 രൂപ വരെ പെന്‍ഷനുണ്ടായിരുന്നു. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്ക് 1100 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 800 രൂപയുമായിരുന്നു. 50 വയസുകഴിഞ്ഞ അവിവാഹിതര്‍ക്കും അനാഥാലയങ്ങളിലുള്ളവര്‍ക്കും 800 രൂപ. ഇരട്ടപെന്‍ഷന്‍ എന്നു പറഞ്ഞ് ക്ഷേമനിധി വിഹിതം അടച്ച് ചെറിയ പെന്‍ഷന്‍ വാങ്ങിയവരെ പുറത്താക്കി.

Leave a Comment
  • 13 FEB, 2021
  • 3 Views

ഇന്ധനവില വര്‍ധനഃ നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. ഇതു മാതൃകയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളയില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കണം.

അന്താരാഷ്ട്രവിപണിയില്‍ യുപിഎയുടെ കാലത്ത് ക്രൂഡോയില്‍ ബാരലിന് 150 ഡോളര്‍ വരെയായിരുന്നെങ്കില്‍ ഇപ്പോഴത് 60 ഡോളറാണ്. അന്താരാഷ്ട്രവിപണിയിലെ വിലയല്ല ഇന്ധന വില നിശ്ചയിക്കുന്നതെന്നു വ്യക്തം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്.

2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ന്നത്.

പാചക വാതക വില 726 രൂപയായി കുതിച്ചുയര്‍ന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. നേരത്തെ നല്കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി.

പെട്രോള്‍ 2.50 രൂപയും ഡീസലിന് 4 രൂപയും കാര്‍ഷിക സെസ് ചുമത്തിയെങ്കിലും കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ല. ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കാണ് കുറച്ചെങ്കിലും പ്രയോജനമുള്ളത്.

ഇന്ധനവില വര്‍ധന വന്‍ വിലക്കയറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡില്‍ അടുക്കള കൂട്ടിയവരെയും ഇപ്പോള്‍ കാണാനില്ല. കോവിഡ് മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയെങ്കിലും കുറച്ച് സമാശ്വാസം എത്തിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Leave a Comment
  • 12 FEB, 2021
  • 5 Views

സിപിഎം ക്രിമിനലുകൾ 41 വെട്ട് വെട്ടി കൊലപ്പെടുത്തിയ ഷുഹൈബിന്റെ ഓർമയ്ക്ക് മൂന്നു വയസ്സ്

സിപിഎം ക്രിമിനലുകൾ 41 വെട്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് ഓർമയായിട്ട് ഇന്ന് മൂന്നുവർഷം.

ഇത്രയും കാലമായിട്ടും ഷുഹൈബിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല എന്നത് ഏറെ ദുഃഖകരമാണ്. പ്രതികളെ സംരക്ഷിക്കാൻ വേണ്ടി കോടതിയിൽ പോയ സംസ്ഥാന സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും കോടികളാണ് ചെലവഴിച്ചത്.

കുറ്റക്കാരെ മാതൃകാപരമായ ശിക്ഷിക്കണം. ഷുഹൈബിന്റെ കുടുംബത്തിന് നീതി ലഭിക്കണം

ഷുഹൈബിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ.

Leave a Comment
  • 11 FEB, 2021
  • 3 Views

യുഡിഎഫ് പൂർത്തീകരിച്ചത് 245 പാലങ്ങൾ! കണ്ണടച്ച് ഇരുട്ടാക്കുന്നതാര്?

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ തീർത്തതിനെ അതിശയോക്തിയായി ചിലർ വിശേഷിപ്പിച്ചതു ശ്രദ്ധയിൽപ്പെട്ടു. രണ്ടോ മൂന്നോ പാലം പൂർത്തിയാക്കിയിട്ട് അതിനെ ആഘോഷമാക്കിയവർക്ക് അങ്ങനെ തോന്നാം. യുഡിഎഫ് 245 പാലം തീർത്തപ്പോൾ ആഘോഷിച്ചില്ല. അതുകൊണ്ട് അവ ഇല്ലാതാകുന്നില്ല.

യുഡിഎഫ് സർക്കാർ പൂർത്തീകരിച്ച 232 പാലങ്ങളുടെ പട്ടിക ഇതോടൊപ്പം. 13 പാലങ്ങൾ ഏതു കാലത്താണ് പൂർത്തിയാക്കിയത് എന്നതു സംബന്ധിച്ച് ചില സംശയങ്ങൾ ഉള്ളതിനാൽ അവയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

തിരുവനന്തപുരം - മരുതൻ കഴി പാലം, നെല്ലിക്കുഴി - പരുത്തിക്കുഴി പാലം
കൊല്ലം - ആവണീശ്വരം പാലം, മഞ്ചല്ലൂർ പാലം, പാവുമ്പ പാലം, ചന്ദ്രവിലാസം ബ്രിഡ്ജ്, റെയിൽവേ ഒാവർജിഡ്ജ് (കൊല്ലം ട ജ ഒാഫീസിനടുത്ത്), എടത്തുരുത്ത് പാലം അഴിക്കൽ, കൊച്ചു പ്ലാമൂട്പാലം, മൈലം ജഡ്ജ്, താന്പാലം, പുലംതോട് പാലം, ചീക്കൽകടവ്, മുട്ടുക്കാവ് ബ്രിഡ്ജ്
ആലപ്പുഴ - എഴുപുന്ന കുമ്പളങ്ങി പാലം, കീച്ചേരി വാൽക്കടവ് പാലം, മുണ്ടോളിക്കടവ് പാലം, വെട്ടിയാർ പാലം, കാട്ടു മാലം മാണക്കപടി പാലം, കാഞ്ഞിരത്തോട്, പുളിക്കക്കാവ് തോട്, കൈപ്പിരിക്കടവ് ബ്രിഡ്ജ്, കരിയാർ തോട്
പത്തനംതിട്ട - വള്ളം കുളം ബ്രിഡ്ജ് സീതത്തോട്, കക്കാട് റിവർ, പെരിങ്ങാറാ തോട്, കണമല ബ്രിഡ്ജ് ജേക്കബ് സ് റോഡ്, മല്ലപ്പള്ളി പാടുത്തോട് ബ്രിഡ്ജ്, പൂവത്തുമൂട് മീൻ മുട്ടിക്കൽ തോട്
കോട്ടയം - മാറം വീട് ബ്രിഡ്ജ്, വൈക്കം ചെറുകര ബ്രിഡ്ജ്, ലാലം പാരലൽ ബ്രിഡ്ജ്, പൂവത്ത് മാളിക കടവ് ബ്രിഡ്ജ്
എറണാകുളം - ഉൗഴംകടവ് ബ്രിഡ്ജ്, നീരിക്കോട് ബ്രിഡ്ജ്,ആറാട്ടുകടവ് ബ്രിഡ്ജ്, പാണക്കാട് തുരുത്ത് പാലം, പൈതുരുത്ത് പാലം, ഒാഞ്ഞിതോട് ബ്രിഡ്ജ്, തുരുത്തൂർ പൊയ്യ ബ്രിഡ്ജ്, വെണ്ടുരുത്തി പാലം, ഏറ്റുമാനൂർ -എറണാകുളം (49വേ സാ) ടെംപിൾ റോഡ് ബ്രിഡ്ജ് (തട്ടാപ്പിള്ളി കാട് പുഴ), എടമൂല ബ്രിഡ്ജ്, മേരിഗിരി പള്ളി പാലം, ശ്രീമൂലനഗരം പാലം, തെങ്കോട് പാലം, കലമ്പൂർ ബ്രിഡ്ജ്, മാറാച്ചേരി ബ്രിഡ്ജ്, പൂഞ്ഞാശ്ശേരി ബ്രിഡ്ജ്, വെങ്കോല ബ്രിഡ്ജ്
ഇടുക്കി - കാരുംതരുവി, പീരുമേട്, പന്നിയാർക്കുട്ടി, ചേലച്ചുവട്, ഏലപ്പാറ ബ്രിഡ്ജ്
തൃശൂർ - ചേലക്കോട്ടുകര ബ്രിഡ്ജ്, ചേരക്കുഴി ബ്രിഡ്ജ്, തനതാരാ ബ്രിഡ്ജ്, പെരുമ്പിലാവ്വെട്ടുകടവ് ബ്രിഡ്ജ്, പുല്ലതറ ബ്രിഡ്ജ്
പാലക്കാട് - ആയിലൂർ ബ്രിഡ്ജ്, മുറിയൻകണ്ണി ബ്രിഡ്ജ്, മൊഴപാറകടവ് ബ്രിഡ്ജ്, ചേരാമംഗലം കോസ് വേ കരുവാപ്പാറ ബ്രിഡ്ജ്, കൊമ്പങ്കല്ല് ബ്രിഡ്ജ്, മേനോൻ പാറ ബ്രിഡ്ജ്, സാമ്പർകൊട് ബ്രിഡ്ജ്, കൂളിയാട്ട് കടവ് ബ്രിഡ്ജ്, മുല്ലപ്പാറക്കാവ് ബ്രിഡ്ജ്, നരസിംഹപുരം പാലം, പേരുങ്ങോട് പുലാപ്പറ്റ
വയനാട് - മുള്ളാൾ ബ്രിഡ്ജ്, ബൈപാസ് ബ്രിഡ്ജ്, മാനന്തവാടി, ഇക്കികടവ് ബ്രിഡ്ജ്, വരമ്പേറ്റ ബ്രിഡ്ജ്, നിറവിൽ പുഴ ബ്രിഡ്ജ്, കോട്ടൂർ ബ്രിഡ്ജ്, കോലേപെറ്റ ബ്രിഡ്ജ്, കഴുക്കാലോടി ബ്രിഡ്ജ്
കാസറഗോഡ് - നെല്ലിക്കുന്നു കടപ്പുറം ബ്രിഡ്ജ്, വെള്ളാപ്പ് ബ്രിഡ്ജ്, ഒാർച്ച ബ്രിഡ്ജ്, മയ്യങ്ങാനം ബ്രിഡ്ജ്, നെടുംകല്ല് ബ്രിഡ്ജ്, പയ്യച്ചേരി ബ്രിഡ്ജ്, ആറാട്ടുകടവ് ബ്രിഡ്ജ്, കുനിയാ-ആയംപാറ ബ്രിഡ്ജ്, മൂന്നാം കടവ് ബ്രിഡ്ജ്, മായിപ്പാടി ബ്രിഡ്ജ്
മലപ്പുറം - ചാലക്കടവ് ബ്രിഡ്ജ്, മടിക്കേരി മൂലെപാടം ബ്രിഡ്ജ്, മഞ്ഞമ്മാട് ബ്രിഡ്ജ്, പനംപറ്റ കടവ് ബ്രിഡ്ജ്, കൈപ്പിരിക്കടവ് ബ്രിഡ്ജ്, ഏറന്തോട് ബ്രിഡ്ജ്, പനങ്കായം ബ്രിഡ്ജ്, എടവഴികടവ് ബ്രിഡ്ജ്
കോഴിക്കോട് - പാവയിൽ സിംഗിൾ ലൈൻ ൗെയാലൃഴശയഹല ബ്രിഡ്ജ്, ചെക്കിക്കാവ് ബ്രിഡ്ജ്, തെയ്യത്തും കടവ് ബ്രിഡ്ജ്
കണ്ണൂർ - ജബ്ബാർക്കടവ് ബ്രിഡ്ജ്, മുതുവായൽ ബ്രിഡ്ജ്, മണ്ണൂർക്കടവ് ബ്രിഡ്ജ്, മാട്ടൂൽ -മടക്കര ബ്രിഡ്ജ്, വെമ്പുവാ ബ്രിഡ്ജ്, ഒാടക്കടവ് ബ്രിഡ്ജ്, തൊട്ടുങ്കടവ് ബ്രിഡ്ജ്, ചെറുവച്ചേരി ബ്രിഡ്ജ്, പൂമംഗലം ബ്രിഡ്ജ്, പുതിയ പുഴക്കര ബ്രിഡ്ജ്, മുടപത്തൂർ ബ്രിഡ്ജ്, കുന്നിയപുഴ ബ്രിഡ്ജ്, മേലുക്കടവ് ബ്രിഡ്ജ്, ആറളം ബ്രിഡ്ജ്

ഇതിനു പുറമേ അവസാനത്തെ 400 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ചവ

മുളയം പാലം, കിള്ളിയാറിനു കുറുകെ പത്താം കല്ല് പാലം, കുണ്ടമൺകടവ് പാലം, വെള്ളനാട് പാലം, ആര്യനാട് അണിയിൽക ടവ് പാലം, കൂരിക്കുഴ് പാലം, മൂന്നാറ്റുമുക്ക് പാലം, പൂരാങ്കൾ പുന്തലത്താഴം പാലം, കണ്ടച്ചിറ പാലം, യക്ഷിക്കുഴി പാലം, പേങ്ങാട്ടുകടവ് പാലം, തൈക്കാട്ടുശ്ശേരി പാലം, മട്ടാഞ്ചേരി ( ആലപ്പുഴ ), കുമാരകോടി പാലം, ചെമ്പിലാവ് പാലം, വട്ടമൂട് പാലം, തറപ്പേൽക്കടവ് പാലം, മൂത്തേടത്തിരി പാലം, കരിമ്പൻ പാലം, പെരുമ്പൻകൂത്ത് പാലം, കല്ലാർകുട്ടി പാലം, മൂന്നാർ ഠൗൺ പാലം, മാരിക പാലം, സുമതിക്കട പാലം, പ്ലാക്കോട്ടം കടവ് പാലം, മേതാനം പാലം, മലയാറ്റൂർ കോടനാട് പാലം, മറ്റത്താൻക ടവ് പാലം, ഏലൂക്കര ഉളിയന്നൂർ പാലം, കുഴുപ്പുള്ളി പാലം, കരുത്തോല പാലം, വടയിൽതൊട് പാലം, വെളിയത്താംപറമ്പ് പാലം, പുഞ്ചയിൽതൊട് പാലം, അണി യിൽതൊട് പാലം, ചെമ്പൂക്കടവ് പാലം, തടിക്കടവ് പാലൈ, കോരൻകടവ് പാലം, ഇഞ്ചിയൂർ പാലം, ആല ഗോത്തുരുത്ത് പാലം, കണ്ണാര പാരലൽ പാലം, നൂറാടി പാലം, ആത്താനക്കടവ് പാലം, ചിറപ്പാലം, മേലാറ്റൂർ ( ചെമ്മാണിയോട് ), മുടിക്കോട് പാലം, തലപ്പുക്കടവ് പാലം, തയ്യിൽക്കടവ് പാലം, താളിയംകുണ്ട് പാലം, ഉമ്മിണി ക്കടവ് പാലം, വടപുരം പാലം, വള്ളിപാട് ആലുങ്കൽകടവ്, കാരിയാട്ടുകടവ് പാലം

പുള്ളിക്കടവ് പാലം, മാതപ്പുഴ പാലം, ചീർപ്പുങ്കൽതോട് പാലം, മുടിക്കൽ പാലം, മയോട്ടക്കടവ് പാലം, കണ്ടപ്പൻചാൽ പാലം, മുക്കംകടവ് പാലം, മേലേകുരുടൻ കടവ് പാലം, തുഷാരഗിരി പാലം, അരയിടത്തു പാലം, കോതി പള്ളിക്കണ്ടി പാലം, കോയി ലേരി പാലം, ചേകാടി പാലം, കോട്ടൂർ പാലം, വെള്ളമുണ്ട കാക്കടവ് പാലം, കുറ്റി യേരിക്കടവ് പാലം, പുല്ലുപ്പിക്കടവ് പാലം, മണ്ണഞ്ചേരി പാലം, മണിയൻകൊല്ലി പാലം, കൊല്ലാട പാലം, ഹോണി ബാഗലു പാലം, അത്തനാടി പാലം, ചാലക്കര പാലം, കള്ളാർ പാലം, പദാംകോട് പാലം, അരമങ്ങാനം പാലം, ആയമ്പാറ പാലം, മൂന്നാർ പാലം, മൊയ്തു പാലം, മൂന്നാർ കെ.എസ്.ആർ.ടി.സി. പാലം, കൊല്ലം ഇരുമ്പ് പാല ത്തിന് സമാന്തര പാലം, കഴക്കൂട്ടം മേൽപാലം, മാണ്ണാർകോട് പാലം, കോരപ്പുഴ പാലം, പുറക്കാട്ടിരി പാലം, തകരപ്പറമ്പ് പാലം, കുമാരനല്ലൂർ പാലം, ആളൂർ - മാള പാലം, ഡിവൈൻ നഗർ പാലം, കുഞ്ഞിപ്പള്ളി പാലം, അങ്ങാടിപ്പുറം പാലം, പെരി യാറിനു കുറുകെ 2 പാലങ്ങൾ, ചാലിയങ്കോട് പാലം, ചിത്താരി പാലം, പുത്തൻവീട്ടിൽ പടി പാലം, പന്നിക്കുഴിതോട് പാലം

ഇറയിൽ കടവ് പാലം, കോടൂർ, ചെമ്പിലവ് ബ്രിഡ്ജ്, കാഞ്ഞിരം ക്രോസ്, ആലപ്പുഴ -കോട്ടയം കനാൽ ബ്രിഡ്ജ്, സിമന്റ് കവല പാലം, ഗ്രാമിൻചിറ -പാറച്ചാൽ തിരുവാതുക്കൽ, വറ്റമൂട് ബ്രിഡ്ജ്, കാവനാൽ കടവ്, ഒറ്റഫൈസ് കടവ്, കടലിമംഗലം, പേങ്ങാട്ട് കടവ് ബ്രിഡ്ജ്, എലമല്ലിക്കര, മദനശ്ശേരി കടവ്, മങ്കൊമ്പ് പാലം, മിത്രമടം ബ്രിഡ്ജ്

Leave a Comment
  • 11 FEB, 2021
  • 3 Views

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രംഃ ഉമ്മന്‍ ചാണ്ടി

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നു.

വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചു.

എല്ലാ ജില്ലകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഒരിടത്തും അദാലത്തില്‍ പങ്കെടുത്തില്ല.

ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത മൂര്‍ധന്യത്തിലെത്തി. ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎന്‍ ആസ്ഥാനത്തേക്ക് ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാര്‍ഡ് ദാനം ബഹ്‌റൈനില്‍ വച്ചായിരുന്നതിനാല്‍ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.

2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 96,901 പരാതികള്‍ ലഭിക്കുകയും 42,151 എണ്ണത്തില്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. 9.39 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മൊത്തം 11,87,600 പേരെയാണ് നേരില്‍ കണ്ടത്. പാവപ്പെട്ടവര്‍, നിന്ദിതര്‍ , പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍. അങ്ങനെയുള്ളവരായിരുന്നു അവരേറെയും.

വ്യക്തിഗത പ്രശ്നങ്ങള്‍ പരിഹരിച്ചതോടൊപ്പം ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാന്‍ തുടര്‍ യോഗങ്ങളും നടത്തി. 45 പുതിയ സര്‍ക്കാര്‍ ഉത്തരവുകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചത്. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവ.

Leave a Comment
  • 10 FEB, 2021
  • 2 Views

കോന്നി മെഡിക്കല്‍ കോളേജ് വൈകിച്ചത് മൂന്നരവര്‍ഷംഃ ഉമ്മന്‍ ചാണ്ടി

മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തത്. 300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ട്.

പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളേജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

കോന്നി മെഡിക്കല്‍ കോളേജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മൂന്ന് ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവിടെ പഠിക്കുമായിരുന്നു.

അടൂര്‍ പ്രകാശ് എംഎല്‍എ മുന്‍കയ്യെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളജിന് തുടക്കമിട്ടത്. 2011ലെ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയും ഡോ. പിജിആര്‍ പിള്ളയെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡില്‍ നിന്ന് 142.5 കോടി കൂടി ലഭിച്ചതോടെ 167.5 കോടി രുപയാണ് വക കൊള്ളിച്ചത്.

300 കിടക്കകളോടെ 3,30,000 ചതുരശ്രയടിയില്‍ കെട്ടിടം, അനുബന്ധ റോഡുകള്‍, 13.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി, 108 ജീവനക്കാര്‍, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഇടതു സര്‍ക്കാര്‍ വന്നതോടെ ആദ്യം കോന്നിയില്‍ നിന്നു മെഡിക്കല്‍ കോളേജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ പറ്റി ദുരാരോപണം, നിര്‍മ്മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ ഒ.പി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഇതിനെതിരേ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോന്നി മെഡിക്കല്‍ കോളജിന് വീണ്ടും ജീവന്‍ വച്ചതും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തതുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Comment
  • 09 FEB, 2021
  • 2 Views

നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ലഃ ഉമ്മന്‍ ചാണ്ടി.

ഡല്‍ഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ല്‍ കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡനര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കല്‍ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തില്‍ ഹിന്ദിക്കാര്‍ ഉള്‍പ്പെടെയുണ്ട്. ഡല്‍ഹി എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസില്‍ നടന്നിട്ടുള്ളത്.

സ്‌പെഷല്‍ റൂള്‍സ് നിലവില്‍ വന്നശേഷവും ലോക്കല്‍ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

കേരള ഹൗസിലെ ഉയര്‍ന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവര്‍ ഡല്‍ഹിയില്‍ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്. ഈ തസ്തികകളില്‍ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നു നിയമനം നടത്തിയാല്‍ അവര്‍ ഒരിക്കലും ഡല്‍ഹിയില്‍ ജോലിയില്‍ തുടരില്ല. കേരളത്തിലെ ചില ജില്ലകളില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസില്‍ ലോക്കല്‍ റിക്രൂട്ട്‌മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്.

ഇപ്പോള്‍ പാര്‍ട്ടിക്കാരെ പിഎസ് സി തസ്തിക ഉള്‍പ്പെടെയുള്ള ഉന്നതപദവികളില്‍ കൂട്ടത്തോടെ നിയമിക്കുന്നതും ഡല്‍ഹിയില്‍ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മില്‍ ഒരു താരതമ്യവുമില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Comment
  • 07 FEB, 2021
  • 3 Views

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിഃ ഉമ്മന്‍ ചാണ്ടി

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്.

സിപിഎമ്മിന്റെ കള്ളപ്രചാരണംമൂലം 2016ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് അവര്‍ തോറ്റു. മാനസികമായി തകര്‍ന്ന അവര്‍ മാസം തികയാതെ ആറാം മാസത്തില്‍ മകള്‍ക്ക് ജന്മം നല്കി. മൂന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സനടത്തിയശേഷമാണ് ആരോഗ്യത്തോടെ മകളെ കിട്ടിയത്. പരമ്പരാഗതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മിക മൂല്യങ്ങളിലും അടിയുറച്ച് ജീവിക്കുന്ന കുറിച്യ സമുദായത്തിനിടയില്‍ അപമാനിതയായി.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. കേരളത്തില്‍ ആദ്യമായാണ് ഒരു വനിത ആദ്യതെരഞ്ഞെടുപ്പില്‍ ജയിച്ച് 30-ാം വയസില്‍ മന്ത്രിയായത്. ഒരു മുന്‍പരിചയവും ഇല്ലാതെ എംഎല്‍എയും മന്ത്രിയുമായ അവര്‍ 5 വര്‍ഷം ഒരാരോപണവും ഉണ്ടാകാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു പട്ടികവര്‍ഗക്കാരി മന്ത്രിപദത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെയാണ് ജയലക്ഷ്മിയെ കണ്ടെത്തിയത്.

ഒരു സ്ത്രീയെന്നോ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളെന്നോയുള്ള പരിഗണനപോലും ഇല്ലാതെയാണ് അവരെ തകര്‍ക്കാന്‍ നോക്കിയതെന്നും ഇത് എല്ലാവര്‍ക്കും പാഠമാകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment
  • 05 FEB, 2021
  • 2 Views

ചാണ്ടി ഉമ്മന്റെ പ്രസ്താവന

മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന രീതിയില്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ലോബി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമാണ്.

തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേവാലയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങള്‍ അപകടകരമായ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാം നല്ല ബോധ്യമുണ്ട്.

എന്റെ പ്രസംഗം വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാനിടയായതില്‍ ഖേദിക്കുന്നു. ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു.

Leave a Comment
  • 04 FEB, 2021
  • 3 Views

പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞതിൽ അഭിമാനം

കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 2014ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജാണിത്. ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം അന്ന് എനിക്കു ലഭിച്ചിരുന്നു.

ഈ മെഡിക്കല്‍ കോളേജിലെ 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കാണ്. 2 ശതമാനം പട്ടികവര്‍ക്കാര്‍ക്കും 8 ശതമാനം എസ്.സി.ബി.സിക്കുമാണ്. പൊതുവിഭാഗത്തിന് 20 ശതമാനം സീറ്റുണ്ട്.

ഈ കോളേജില്‍ നിന്ന് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിനിടയില്‍ നിന്ന് 80 ഡോക്ടര്‍മാരാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇങ്ങനെയൊരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്.

വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകുന്ന പാലക്കാട്ടുകാര്‍ക്ക് ഇതൊരു അത്താണിയുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലവാരത്തിലേക്ക് ഈ മെഡിക്കല്‍ കോളേജ് എത്താനുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Leave a Comment
  • 03 FEB, 2021
  • 9 Views

നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍ഃ ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ട്.

വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന് ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല. റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടതുസര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.

ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്ക്കുന്നു. സിപിഎമ്മും ബിജെപിയും ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല. യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2016 ഫിബ്രുവരി 4-ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മുലത്തില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല അയ്യപ്പ ക്ഷേത്രത്തിനു ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ നിയമപരമായും ആചാരാനുഷ്ഠാനപരമായും വസ്തുതാപരമായുമുള്ള വാദങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായും 10-നും 50-നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ്.

വിധി ഉണ്ടായ ഉടനേ അതു നടപ്പാക്കാന്‍ കാട്ടിയ ധൃതിയും കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിര്‍മിച്ച വനിതാമതിലും നവോത്ഥാന പ്രചാരണവുമൊക്കെ യുവതീപ്രവേശം നടപ്പാക്കാനുള്ള ഗൂഢാലോചനയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മൗനമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment
  • 01 FEB, 2021
  • 4 Views

കേന്ദ്ര ബജറ്റ്: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനതക്ക് ഇരുട്ടടി

പെട്രോള്‍/ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നില്ക്കുന്നു. ഇതു വലിയ ജനദ്രോഹം തന്നെയാണ്.

കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിച്ചശേഷം ടോള്‍ പിരിവ് വിദേശ കുത്തകകളെയാണ് ഏല്പിക്കുന്നത്.

കഴിഞ്ഞ മാസം മാത്രം 7 തവണയാണ് പെട്രോള്‍ വില കൂട്ടിയത്. അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 2020 ജനുവരിയില്‍ 63.65 ഡോളറായിരുന്നത് ഇപ്പോള്‍ 55.61 ഡോളറായി കുറഞ്ഞുനില്കുമ്പോഴാണ് രാജ്യത്ത് വില കുതിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയായിരുന്നു എക്‌സൈസ് നികുതി.

യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുവേളിയില്‍ മാത്രമാണ് ഒരു രൂപയുടെ ഇളവ് നല്കിയത്.

Leave a Comment
  • 30 JAN, 2021
  • 9 Views

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയംഃ ഉമ്മന്‍ ചാണ്ടി

കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. 3704 മരണങ്ങളുമായി പന്ത്രണ്ടാം സ്ഥാനത്ത്. കേരളത്തിനെന്തു സംഭവിച്ചുവെന്ന് ആഗോളതലത്തില്‍ ചര്‍ച്ചയായി.

കൂടുതല്‍ ജനസാന്ദ്രത കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോവിഡ് നിയന്ത്രിക്കപ്പെട്ടു. പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍ സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാണ്.

കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. വെള്ളിയാഴ്ച 58,814 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പില്ല. സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി.

സര്‍ക്കാര്‍ കണക്കില്‍ 3704 കോവിഡ് മരണങ്ങളാണുള്ളത്. ഇതിന്റെ ഇരട്ടിയോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വലിയ തോതിലുള്ള മരണത്തിന്റെയും രോഗവ്യാപനത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Comment
  • 30 JAN, 2021
  • 5 Views

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി 100-ാം വാർഷികം

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ട് ഇന്ന് നൂറു വർഷം. നാഗ്പൂരിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിന്റെ തീരുമാനപ്രകാരം കോഴിക്കോട്ടെ ചാലപ്പുറത്ത് ചേർന്ന യോഗത്തിലാണ് കെ.പി.സി.സി. രൂപവത്ക്കരിക്കുന്നത്. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രാധാന്യമുള്ള ദിനമാണിത്.

അനേകം പാർട്ടി പ്രവർത്തകരുടെ നിസ്വാർത്ഥമായ ത്യാഗവും ധീരതയുമാണ് ഇന്നും ഈ പ്രസ്ഥാനത്തെ ധീരമായി മുന്നോട്ടു നയിക്കുന്നത്. അവരുടെ അധ്വാനത്തെ കൃതജ്ഞതയോടെ ഈ അവസരത്തിൽ സ്മരിക്കുന്നു.

ജയ്ഹിന്ദ്, ജയ് കോൺഗ്രസ്

Leave a Comment
  • 30 JAN, 2021
  • 8 Views

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍  മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment
  • 30 JAN, 2021
  • 12 Views

ഭാരതത്തിന്റെ പര്യായം. ഭാരതീയന്റെ അഭിമാനം

ഇന്ത്യയുടെ ചരിത്രത്താളില്‍ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 72 വയസ്സു തികയുന്നു.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യന്‍ എക്കാലവും ലോകത്തിന് ഒരത്ഭുതമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും കഷ്ടപ്പെടുന്ന ജനസമൂഹത്തിനുമായി സ്വയം സമര്‍പ്പിതമായ വ്യക്തിത്വം.
മഹാത്മാഗാന്ധി ഉയര്‍ത്തിയ അഹിംസയുടെ പേരിലാണ് രാജ്യം അഭിമാനം കൊള്ളുന്നത്.

പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ്.

മഹാത്മാ ഗാന്ധി എന്ന മനുഷ്യന്‍ കേവലം ഒരു വ്യക്തിയല്ല, നമ്മുടെ രാജ്യത്തിന്റെ വികാരം തന്നെയാണ്.ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

Leave a Comment
  • 28 JAN, 2021
  • 10 Views

ശശി തരൂരിനെതിരെ കേസ്‌: തെളിയുന്നത് ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹകുറ്റമാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ള ഈ കിരാത നടപടിക്ക് പിന്നില്‍ കര്‍ഷക സമരം പൊളിക്കാന്‍ നടത്തുന്ന ഗൂഢാലോചനയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ നിയമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ച് പോരാടുന്ന രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് പ്രണാമം.

Leave a Comment
  • 28 JAN, 2021
  • 176 Views

ആലപ്പുഴ ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം.

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന പ്രത്യേകതയും ആലപ്പുഴ ബൈപാസിനുണ്ട്.

സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടിയും ആലപ്പുഴയ്ക്ക് 348.43 കോടിയും അനുവദിച്ച് 2015 ഫെബ്രു 11ന് ഉത്തരവിറക്കി. 2015 മാര്‍ച്ച് 16 ന് പണി ആരംഭിച്ചു. 30 മാസത്തിനകം പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. പക്ഷേ മൂന്നര വര്‍ഷം വൈകിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെസി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചു. 50ഃ50 എന്ന ആശയം അദ്ദേഹമാണ് ആദ്യമായി അവതരിപ്പിച്ചത്. കൊല്ലം ബൈപാസും 50ഃ50 മാതൃകയിലാണ് നിര്‍മിച്ചത്. എംപിമാരായ എന്‍കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Comment