ആരോഗ്യമേഖലയെ അരിഞ്ഞുവീഴ്ത്തിയിട്ട് വ്യാജ പ്രചാരണംഃ ഉമ്മന്‍ ചാണ്ടി

യുഡിഎഫ് തുടക്കമിട്ട പുതിയ ഗവ. മെഡിക്കല്‍ കോളജുകളെയും പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനം കിട്ടുന്ന നിരവധി ആരോഗ്യ പദ്ധതികളെയും അരിഞ്ഞുവീഴ്ത്തിയ ഇടതുസര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 21 February, 2021

സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമംഃ ഉമ്മന്‍ ചാണ്ടി

പിന്‍വാതില്‍ നിയമനത്തിനെതിരേയും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം നിഷേധിക്കുന്നതിനെതിരേയും നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 18 February, 2021

350 പേരുടെ ജോലി സര്‍ക്കാര്‍ നഷ്ടപ്പെടുത്തി: ഉമ്മന്‍ ചാണ്ടി

ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി കിട്ടുമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 16 February, 2021

ബന്ധുനിയമനം മൂലം പൊതുമേഖലയ്ക്ക് പടുകൂറ്റന്‍ നഷ്ടംഃ ഉമ്മന്‍ ചാണ്ടി

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 3148.18 കോടി രൂപ നഷ്ടം വരുത്തിയിട്ട് (സാമ്പത്തിക അവലോകനം 2020, പേജ് 180) പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് കോടിക്കണക്കിനു രൂപ മുടക്കി പ്രചാരിപ്പിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം നടത്തിയതും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ ചരിത്രത്തില്‍പോലും കേട്ടുകേഴ്‌വിയില്ലാത്ത പതനത്തിന്റെ കാരണം.

 • 14 February, 2021

ഇന്ധനവില വര്‍ധനഃ നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍ വില കേരളത്തില്‍ 90 രൂപയും ഡീസല്‍ വില 85 രൂപയും കവിഞ്ഞ് മുന്നേറുമ്പോള്‍, നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും നല്കുന്നില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 13 February, 2021

സിപിഎം ക്രിമിനലുകൾ 41 വെട്ട് വെട്ടി കൊലപ്പെടുത്തിയ ഷുഹൈബിന്റെ ഓർമയ്ക്ക് മൂന്നു വയസ്സ്

സിപിഎം ക്രിമിനലുകൾ 41 വെട്ട് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് ഓർമയായിട്ട് ഇന്ന് മൂന്നുവർഷം.

 • 12 February, 2021

യുഡിഎഫ് പൂർത്തീകരിച്ചത് 245 പാലങ്ങൾ! കണ്ണടച്ച് ഇരുട്ടാക്കുന്നതാര്?

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 245 പാലങ്ങൾ തീർത്തതിനെ അതിശയോക്തിയായി ചിലർ വിശേഷിപ്പിച്ചതു ശ്രദ്ധയിൽപ്പെട്ടു. രണ്ടോ മൂന്നോ പാലം പൂർത്തിയാക്കിയിട്ട് അതിനെ ആഘോഷമാക്കിയവർക്ക് അങ്ങനെ തോന്നാം. യുഡിഎഫ് 245 പാലം തീർത്തപ്പോൾ ആഘോഷിച്ചില്ല. അതുകൊണ്ട് അവ ഇല്ലാതാകുന്നില്ല.

 • 11 February, 2021

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രംഃ ഉമ്മന്‍ ചാണ്ടി

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നു.

 • 11 February, 2021

കോന്നി മെഡിക്കല്‍ കോളേജ് വൈകിച്ചത് മൂന്നരവര്‍ഷംഃ ഉമ്മന്‍ ചാണ്ടി

മൂന്നരവര്‍ഷം വൈകിച്ചശേഷമാണ് കോന്നി മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 10 February, 2021

നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്

ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ലഃ ഉമ്മന്‍ ചാണ്ടി.

 • 09 February, 2021

ജയലക്ഷ്മിക്കെതിരേ കള്ളക്കേസ് നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിഃ ഉമ്മന്‍ ചാണ്ടി

നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 07 February, 2021

ചാണ്ടി ഉമ്മന്റെ പ്രസ്താവന

മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് അതിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമായി വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന രീതിയില്‍ ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും ലോബി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.

 • 05 February, 2021

പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞതിൽ അഭിമാനം

കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.

 • 04 February, 2021

നിശബ്ദത യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍ഃ ഉമ്മന്‍ ചാണ്ടി

ശബരിമല വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 03 February, 2021

കേന്ദ്ര ബജറ്റ്: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനതക്ക് ഇരുട്ടടി

പെട്രോള്‍/ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നില്ക്കുന്നു. ഇതു വലിയ ജനദ്രോഹം തന്നെയാണ്.

 • 01 February, 2021

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയംഃ ഉമ്മന്‍ ചാണ്ടി

കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 • 30 January, 2021

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി 100-ാം വാർഷികം

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ട് ഇന്ന് നൂറു വർഷം. നാഗ്പൂരിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിന്റെ തീരുമാനപ്രകാരം കോഴിക്കോട്ടെ ചാലപ്പുറത്ത് ചേർന്ന യോഗത്തിലാണ് കെ.പി.സി.സി. രൂപവത്ക്കരിക്കുന്നത്.

 • 30 January, 2021

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി.

 • 30 January, 2021

ഭാരതത്തിന്റെ പര്യായം. ഭാരതീയന്റെ അഭിമാനം

ഇന്ത്യയുടെ ചരിത്രത്താളില്‍ ചോരയുടെ നിറം കൊണ്ടെഴുതിയ തീയതിയാണ് 1948 ജനുവരി 30. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 72 വയസ്സു തികയുന്നു.

 • 30 January, 2021

ശശി തരൂരിനെതിരെ കേസ്‌: തെളിയുന്നത് ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ യു.എ.പി.എ ചുമത്തി രാജ്യദ്രോഹ കേസെടുത്തതിലൂടെ ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമായത്.

 • 29 January, 2021

ആലപ്പുഴ ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു

ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം.

 • 28 January, 2021